അലാവുദ്ദീന്റെ അൽഭുത വിളക്ക് ഹിബ്രുഷയുടെ പിടിയിൽ നിന്നും അലാവുദ്ദീനെയും ലൈല രാജകുമാരിയെയും രക്ഷിക്കാൻ എന്തെങ്കിലും ഒരു വഴി കണ്ടുപിടിക്കാൻ പോയ ജിം ബൂം ബയ്ക്ക് ഹിബ്രുഷയെ കൊല്ലാനുള്ള വഴി കിട്ടുന്നു. മൂന്ന് പൊൻ പാത്രം അതിലൊന്നിൽ പ്രാണ ജലം മറ്റൊന്നിൽ ബലം മൂന്നാമത്തേത് മന്ത്ര സിദ്ധികൾ ജിംബുബ ഹിബ്രുഷയുടെ തടങ്കലിൽ കഴിയുന്ന അടിമകളുടെ സഹായത്തോടെ പൊൻ പാത്രത്തിലെ ജലം മറിച്ച ഹിബ്രുഷയെ കൊന്ന് അലാവുദ്ദീനെയും ലൈല രാജകുമരിയെയും രക്ഷപെടുത്തുന്നു
ഇമ്രാൻ ഭൂതം ആഘോരമൂർത്തിയുടെ ബന്ധനത്തിൽ കഴിയുന്ന ജീമ്പൂമ്പയെ രക്ഷിച്ച് കൊണ്ടുവരാൻ വേണ്ടി തന്റെ അൽഭുത ശക്തി കൊണ്ട് കൃഷ്ണന്റെ ചിത്രത്തിന് പിന്നിൽ മറഞ്ഞിരിക്കുന്നു. നീതു ആ ചിത്രം കിഷോറിനെ ഏൽപിച്ച് എന്റെ സമ്മാനമായി കവിത ചേച്ചിയ്ക്ക് ഇത് കൊടുക്കാൻ പറയുന്നു. കിഷോർ ആ ചിത്രം കവിതയുടെ രൂപത്തിലുള്ള റസിയയ്ക്ക് നൽകുന്നു. ഇമ്രാൻ ഭൂതം കവിതയെ കിഷോറിന്റെ കൂടെ പുറത്തേക്ക് പറഞ്ഞയക്കുന്നു. അഘോരമൂർത്തിയുടെ ബന്ധനത്തിൽ നിന്നും ഇമ്രാൻ ജീമ്പൂമ്പയെ രക്ഷിക്കുന്നു. എന്റെ ആദ്യ ശ്രമം നടന്നില്ല കിഷോറിന്റെ അടുത്ത് നിന്നും കവിതയ്ക്ക് പകരം റസിയയെ നിർത്തി കവിതയെ ഹുസൂറിനെ ഏൽപ്പിക്കാൻ എന്റെ കയ്യിൽ ഒരു മാർഗം ഉണ്ട് എന്ന് ജീമ്പൂമ്പ ശരണിനോട് പറയുന്നു. ജീമ്പൂമ്പ തന്റെ തന്റെ പ്ലാൻ പ്രകാരം കിഷോറിന്റെ വണ്ടി കേടാക്കി ആ സമയം കവിതയ്ക്ക് പകരം റസിയയെ അവിടെ നിർത്തുന്നു. ശരൺ കവിതയെയും കൊണ്ട് അവിടെ നിന്നും പോകുന്നു.
Comments
Post a Comment